സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 5 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപ 10 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 73 രൂപ 81 പൈസയും. തുടർച്ചയായ ആറാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണ വില കുറയുന്നതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും നേരിയ തോതിൽ ഇന്ധന വില കുറയ്ക്കുന്നത്
Comments