കോട്ടയം എരുമേലിക്കടുത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഈറ്റത്തോട്ടത്തില്‍ കുമാരന്റെ ഭാര്യ തങ്കമ്മ (65)യാണ് കൊല്ലപ്പെട്ടത്. അജ്ഞാത ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിലെത്തുമ്പോള്‍ തങ്കമ്മ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ചു കിടക്കുകയായിരുന്നു. ഭര്‍ത്താവ് കുമാരനെവീടിനുള്ളില് നിന്നും എരുമേലി പൊലീസ് പിടികൂടി.തെങ്ങുകയറ്റ തൊഴിലാളിയാണ് കുമാരന്. ഇയാള്‍ മാനസിക രോഗത്തിന് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Comments