നിപ്പ ബാധയുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് അടിയന്തര പ്രമേയ ചര്‍ച്ച തുടങ്ങി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എയാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത്. കോഴിക്കോടും പരിസര പ്രദേശത്തും ഇപ്പോഴും ഇതിന്റെ ഭീതിയകന്നിട്ടില്ലെന്ന് എം.കെ മുനീര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
Comments