എടപ്പാൾ പീഡനം പുറത്തുകൊണ്ട് വരാൻ സഹായിച്ച തിയേറ്റർ ഉടമയുടെ അറസ്റ്റിനെതിരെ പ്രതിപക്ഷവും കോടിയേരിയും. അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. പൊലീസ് പ്രതികാര നടപടി സ്വീകരിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. മേലുദ്യോഗസ്ഥർ അറിയാതെയാണ് അറസ്റ്റെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻറെ റിപ്പോർട്ടിന് ശേഷം തുടർനടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments