അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായി. ഇരുവരും സമാധാനക്കരാറില്‍ ഒപ്പുവച്ചു. ചര്‍ച്ചകളുടെ തുടര്‍ച്ചയ്ക്കായി വൈറ്റ്ഹൗസിലേക്ക് കിമ്മിനെ ക്ഷണിച്ചു കൊണ്ടാണ് കൂടിക്കാഴ്ച പിരിഞ്ഞത്. നാലു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച വിജയകരമെന്ന് ഇരുനേതാക്കളും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. അഭിമാനകരമായ മുഹൂര്‍ത്തമെന്ന് ട്രംപ് പറഞ്ഞു. യഥാര്‍ത്ഥ മാറ്റത്തിന് ലോകം സാക്ഷിയാവുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഇരു നേതാക്കളും പ്രതികരിച്ചു. ഭൂതകാലം മറക്കുമെന്ന് നേരത്തെ ഇരു നേതാക്കളും വ്യക്തമാക്കിയിരുന്നു
Comments