യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജോസ് കെ മാണി എം.പി ക്കെതിരെ വരണാധികാരിക്ക് എല്‍.ഡി.എഫ് നല്കിയ പരാതി തള്ളി. ലോക്സഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷന് നല്‍കിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പത്രിക തള്ളണം എന്നാവശ്യപ്പെട്ട് സിപിഎം നേതാവ് സുരേഷ് കുറുപ്പ് എം.എല്‍.എയാണ് പരാതി നല്‍കിയത്.
Comments