ഭാര്യാസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം.കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ സർക്കാർ സഹായം നല്‍കും. 10 ലക്ഷം രൂപ സഹായം നൽകാനാണ് തീരുമാനം. ഭാര്യ നീനുവിന്റെ പഠനച്ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം കെവിന്റെ മരണകാരണത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ മെഡിക്കല്‍ ബോർഡ് യോഗം പിരിഞ്ഞു.
Comments