കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ആറു ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പ്ലസ് വണിന് പത്ത് ശതമാനം അധിക സീറ്റുകൂടി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും ഈ അധ്യയനവര്‍ഷം 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് ആറു ജില്ലകളില്‍ പത്ത് ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്
Comments