മഴക്കെടുതി രൂക്ഷമായ ഏഴ് ജില്ലകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയ്ക്കാണ് ഏറ്റവുമധികം പണം അനുവദിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ മലയോര മേഖലയിലാണ് ഏറ്റവും അധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയ്ക്ക് 90 ലക്ഷവും കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ക്ക് 55 ലക്ഷവും വീതം അടിയന്തര ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് പുറമെ, വയനാടിന് 50 ലക്ഷവും ഇടുക്കി, കോട്ടയം ജില്ലകള്‍ക്ക് 35 ലക്ഷവും നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments