നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന് വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന് ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ് 6.6 കോടി പുരസ്കാരതുകയുള്ള സമ്മാനം പങ്കിട്ടത്. 'ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്ന നിലയ്ക്ക് നീല ലൈറ്റ്-എമിറ്റിങ് ഡയോഡുകള്‍ ( blue LED ) വികസിപ്പിച്ചതിനാ'ണ് ഈ മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നതെന്ന്, സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. മനുഷ്യവര്‍ഗത്തിന് ഏറ്റവുമധികം പ്രയോജനം ചെയ്യുന്ന കണ്ടെത്തലിന് നൊബേല്‍ പുരസ്കാരം നല്‍കണമെന്ന ആല്‍ഫ്രഡ് നൊബേലിന്റെ ആഗ്രഹം യാഥാര്‍ഥമാക്കുംവിധമാണ് ഇത്തവണ പുരസ്കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മറ്റി പറയുന്നു.
1990 കളുടെ ആദ്യവര്‍ഷങ്ങളിലാണ് ഈ മൂന്ന് ഗവേഷകരും പുതിയ എല്‍.ഇ.ഡിക്ക് രൂപംനല്കിയത്. പ്രകാശ സാങ്കേതികവിദ്യയില്‍ മൗലിക മാറ്റം സൃഷ്ടിക്കുന്ന മുന്നേറ്റമായിരുന്നു അത്. നിലവിലുണ്ടായിരുന്ന പച്ച, ചുവപ്പ് എല്‍.ഇ.ഡി.കളുമായി നീല വെളിച്ചം സമ്മേളിപ്പിച്ചാണ്, തീവ്രതയേറിയ പ്രകാശമുള്ള, അതേസമയം കുറച്ച് ഊര്‍ജം ചിലവാക്കുന്ന വൈദ്യുതവിളക്കുകള്‍ക്ക് രൂപംനല്കാന് ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്.
Comments