സൂര്യനെല്ലി കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹര്‍ജി നല്‍കിയത്. പ്രതികളുടെ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.1996 ജനുവരി 16ന് വിവാഹവാഗ്ദാനം നല്കി സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് ബസ് കണ്ടക്ടര്‍ തട്ടിക്കൊണ്ടുപോയ 16കാരിയെ 42 പേര് കൂട്ടബലാത്സംഗം ചെയ്തശേഷം ഉപേക്ഷിച്ചാണ് കേസ്. 2000 സെപ്റ്റംബറില്‍ 36 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചു. 2005ല്‍ ഒന്നൊഴികെ മറ്റെല്ലാ പ്രതികളെയും വെറുതെ വിട്ട ഹൈകോടതി, മുഖ്യപ്രതിയുടെ ജീവപര്യന്തം ശിക്ഷ അഞ്ചു വര്‍ഷമായി ചുരുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗീകവേഴ്ചയാണ് നടന്നതെന്നായിരുന്നു ഹൈകോടതിയുടെ കണ്ടെത്തല്‍.
Comments