തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1500 മീറ്റര്‍ വനിതാ വിഭാഗത്തില്‍ വെള്ളിയും 4X400 റിലേയില്‍ സ്വര്‍ണവും നേടിയ ടിന്റു ലൂക്കക്കും സ്ക്വാഷ് താരം ദീപിക പള്ളിക്കലിനുമാണ് പാരിതോഷികം നല്‍കുക.
ടിന്റു ലൂക്കക്ക് 25 ലക്ഷം രൂപയും സ്ക്വാഷില്‍ സ്വര്‍ണം നേടിയ ദീപികക്ക് 17.5 ലക്ഷം രൂപയും നല്‍കും. ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് സ്വര്‍ണം നേടികൊടുത്ത വൈസ് ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര് ശ്രീജേഷിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ ഡി.ഇ.ഒ ആയാണ് ശ്രീജേഷിനെ നിയമിക്കുക. നിലവില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ് ശ്രീജേഷ്.
Comments