ചെറുവാടി തേലീരി വീട്ടില്‍ കത്താലിയുടെ മകന് ഷഹീദ് ബാവ മര്‍ദനമേറ്റു മരിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. ഒന്നാംപ്രതി കൊടിയത്തൂര്‍ കൊല്ലാളത്തില്‍ അബ്ദുറഹിമാന് എന്ന ചെറിയാപ്പു (55), മൂന്നു മുതല്‍ ആറു വരെ പ്രതികളായ നാറഞ്ചിലത്ത് പാലക്കാടന്‍ അബ്ദുല്‍ കരീം (45), നടക്കല്‍ കോട്ടക്കുഴിയില്‍ അബ്ദുല്‍ നാസര്‍ (31), മാളിയേക്കല്‍ ഫയാസ് (28), കളത്തിങ്ങല്‍ നാജിദ് (22), എട്ട് മുതല്‍ 11 വരെ പ്രതികളായ പത്തേന്‍കടവ് റാഷിദ് (22), എള്ളങ്ങല് ഹിജാസ് റഹ്മാന് എന്ന കട്ട (23), നാറാഞ്ചിലത്ത് പാലക്കാടന്‍ മുഹമ്മദ് ജംഷീര്‍ (25), കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവര്‍ക്കാണ് എരഞ്ഞിപ്പാലം പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്.
തടവുശിക്ഷ കൂടാതെ പ്രതികള്‍ക്ക് പിഴയും പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്. ഒന്ന്, മൂന്ന്, നാല് പ്രതികള്‍ 25,000 രൂപ വീതവും അഞ്ച്, ആറ്, എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് പ്രതികള്‍ 50,000 രൂപ വീതവും പിഴ ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ തുകയില്‍ രണ്ട് ലക്ഷം രൂപ ഷഹീദ് ബാവയുടെ പിതാവിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
Comments