ബെയ്ജിങ്: സൗഹൃദമത്സരത്തില്‍ ബ്രസീലിന് മുന്നില്‍ അര്‍ജന്‍്റീനക്ക് തോല്‍വി. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ബ്രസീല്‍ അര്‍ജന്റീനയെ വീഴത്തിയത്. യുവതാരം ഡീഗോ ടാര്ഡേലിയാണ് രണ്ട് ഗോളും നേടിയത്. സൂപ്പര്‍താരം ലയണല്‍ മെസ്സി മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കി. ഗോളെന്നുറപ്പിച്ച രണ്ട് സുവര്ണാവസരങ്ങള് പാഴാക്കി നെയ്മറും മത്സരത്തില്‍ നിരാശപ്പെടുത്തി. ബാഴ്സ താരങ്ങള്‍ നിരാശപ്പെടുത്തിയ പ്രകടനമായിരുന്നു പുറത്തെടുത്തത്.
31 ാം മിനിറ്റിലായിരുന്നു ബ്രസീലിന്‍െറ ആദ്യ ഗോള്‍ പിറന്നത്. പെനാല്‍റ്റി ബോക്സില്‍ പന്ത് ക്ളിയര്‍ ചെയ്ത സബലേറ്റയുടെ പിഴവില്‍ നിന്നുമാണ് ടാര്‍ഡേലി ആദ്യ ഗോള്‍ നേടിയത്. ടാര്ഡേലിയെ മാര്‍ക്ക് ചെയ്യാത്തത് അര്‍ജന്റീനയുടെ വന്‍ പിഴവായിരുന്നു.
അന്താരാഷ്ട്ര മത്സരങ്ങളിലെ ടാര്‍ഡേലിയുടെ ആദ്യ ഗോളായിരുന്നു ഇത്. പത്ത് മിനിട്ടിനു ശേഷം ഡി മരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് മെസ്സി പാഴാക്കിയത്. മെസ്സിയുടെ ശ്രമം ബ്രസീല്‍ ഗോളി തടഞ്ഞിടുകയായിരുന്നു.
രണ്ടാം പകുതിയില്‍ ടാര്‍ഡേലി വീണ്ടും അവതരിച്ചു. ബ്രസീല്‍ താരം ഓസ്കറെടുത്ത കോര്‍ണര്‍ ഡേവീഡ് ലൂയിസില്‍ ടാര്ഡേലിക്ക് കൈമാറി. ആദ്യത്തെ ഗോളില്‍ നിന്നും പാഠം പഠിക്കാത്ത അര്‍ജന്റീന ടാര്ഡേലിയെ മാര്‍ക്ക് ചെയ്യാന്‍ മറന്നു. പോസ്റ്റിന്‍െറ വലതുമൂലയില്‍ നിന്നുതിര്‍ത്ത ടാര്‍ഡേലിയുടെ ഹെഡ് വീണ്ടും വല കുലുക്കി. ബ്രസീല്‍ സ്കോര്‍ 2-0. 80 ാം മിനിറ്റില്‍ ഗോളിയില്ലാ ഗോള്‍ പോസ്റ്റ് ലഭിച്ചിട്ടും നെയ്മര്‍ അവസരം കളഞ്ഞു കുളിച്ചു. ലോകകപ്പ് ക്വാര്‍ട്ടറില്‍ ജര്‍മനിയോടേറ്റ കനത്ത തോല്‍വിയില്‍ നിന്നും ബ്രസീല്‍ ടീമിനു കിട്ടിയ ഊര്‍ജമായി ഈ വിജയം.
Comments