ശ്രീനഗര്‍: അതിര്‍ത്തിയില്‍ രണ്ടു ദിവസത്തെ സമാധാനത്തിന് വിരാമമിട്ട് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്താന് വെടിവെപ്പ് തുടരുന്നു. ജമ്മുവിലെ അര്‍ണിയ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ശനിയാഴ്ച രാത്രി പാക് സേനയുടെ വെടിവെപ്പുണ്ടായത്. പൂഞ്ച്, രജോരി സെക്ടറുകളിലും വെടിവെപ്പ് നടന്നു. ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.
രാത്രി നടന്ന വെടിവെപ്പില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെടിവെപ്പ് കരാര്‍ ലംഘിച്ച് കഴിഞ്ഞ ആഴ്ചയില്‍ പാക് സേന നടത്തിയ ആക്രമണത്തില്‍ എട്ടു ഗ്രാമീണര്‍ മരിക്കുകയും സൈനികര്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.
Comments