തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പൂട്ടിയ തിരുവനന്തപുരം കുടപ്പനകുന്നിലെ ജവഹര്‍ സ്കൂള്‍ ബുധനാഴ്ച തുറക്കും. സ്കൂള്‍ തുറക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഡി.പി.ഐക്ക് നിര്‍ദേശം നല്കി. സ്കൂള്‍ ബുധനാഴ്ച തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
സ്കൂള്‍ പൂട്ടിയതിനെ തുടര്‍ന്ന് കുട്ടികളുടെ പഠനാവസരം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ രംഗത്തത്തെിയിരുന്നു. ഇതേ സ്കൂളില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഉപരോധസമരം നടത്തിയിരുന്നു.
Comments