റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. താങ്ങുവില അഞ്ചു രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. വിപണി വിലയില്‍ നിന്നും അഞ്ചുരൂപ കൂട്ടിയാണ് താങ്ങുവില നിശ്ചയിക്കുക. കര്‍ഷകരില്‍ നിന്നും കൂടുതല്‍ റബ്ബര്‍ സംഭരിക്കാനും തീരുമാനമായിട്ടുണ്ട്.
റബ്ബര്‍ കര്‍ഷരുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ മന്ത്രിതലസംഘത്തെ അയക്കാനും യോഗം തീരുമാനിച്ചു.
വിപണിയില്‍ റബ്ബര്‍ വില താഴ്ന്ന സാഹചര്യത്തില്‍ താങ്ങുവില വര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ്.
Comments