തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍െറ തുറന്ന കത്ത്. അടവുമാറ്റി നേരിന്‍െറ പക്ഷത്തു നില്ക്കാന് സി.പി.എം തയാറാകണമെന്ന് സുധീരന് കത്തിലൂടെ ആവശ്യപ്പെട്ടു. നയങ്ങള്‍ വഴി താല്കാലിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സി.പി.എമ്മിന് സാധിച്ചത് ഒഴിച്ചാല്‍ ആത്യന്തികമായി ഒരു നേട്ടവും പാര്‍ട്ടിക്കും സമൂഹത്തിനും ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ളെന്നും സുധീരന് കത്തില്‍ പറയുന്നു.
ആശയം കൊണ്ട് നേരിടാന്‍ സാധിക്കാതെ വന്നപ്പോള്‍ കൊലക്കത്തി കൊണ്ട് നടത്തിയ മനുഷ്യക്കുരുതിയായിരുന്നു ടി.പി. ചന്ദ്രശേഖരന് വധം. ഉന്മൂലന രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം നയം മാറ്റുകയാണ് വേണ്ടതെന്നും കത്തില്‍ സുധീരന് ചൂണ്ടിക്കാട്ടി.
Comments