തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെതിരെ ലോകായുക്തയില്‍ പരാതി. സ്കൂള്‍ അധ്യാപകനെ അധികാര ദുര്‍വിനിയോഗം നടത്തി സസ്പെന്‍ഡ് ചെയ്തെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗവും എളയാവൂര് സെന്‍ട്രല്‍ എല്‍.പി സ്കൂള്‍ പ്രധാന അധ്യാപകനുമായ പി. മാധവനാണു ലോകായുക്തക്ക് പരാതി നല്‍കിയത്.
മാധവനെ സ്കൂള്‍ മാനേജര്‍ സസ്പെന്‍ഡ് ചെയ്ത നടപടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ റദ്ദാക്കി. എന്നാല്‍ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ മാനേജര്‍ വല്സന് മഠത്തില്‍ തയാറായില്ല. എന്നാല്‍ വിദ്യാഭ്യാസമന്ത്രി രേഖാമൂലം നല്കിയ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സസ്പെന്ഷന് നീട്ടുകയായിരുന്നു.
അണ്ടര്‍ സെക്രട്ടറി മുതല്‍ സ്പെഷ്യല്‍ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശം മറികടന്നായിരുന്നു മന്ത്രിയുടെ നടപടിയെന്നും മാനേജര്‍ വല്സന് മഠത്തിന്‍െറ ഉടമസ്ഥതയിലുള്ള സ്കൂളിന് മാനദണ്ഡം പാലിക്കാതെ പ്ളസ്ടു ബാച്ച് അനുവദിച്ചതായും പരാതിയില്‍ ആരോപിച്ചു.
Comments