സംസ്ഥാനത്ത് 418 ബാറുകള്‍ പൂട്ടിയ ശേഷം ബിവറേജസ് കോര്‍പ്പറേഷന്റെ പ്രതിദിന വില്‍പ്പനയുടെ ശരാശരിയുടെ താരതമ്യം വേണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. അതോടൊപ്പം 418 ബാറുകളില്‍ നിന്ന് മറ്റു ബാറുകളിലേക്ക് മാറ്റിയ മദ്യത്തിന്റെ കണക്ക് അറിയിക്കാന്‍ എക്സൈസ് കമ്മീഷണറോട് നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്. ഇത് സംബന്ധിച്ച് പത്രിക നല്കാന് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ ബിവറേജസ് കോര്‍പ്പറേഷനോടും എക്സൈസ് കമ്മീഷണറോടും നിര്‍ദേശിച്ചു.
കൊല്ലം തേവള്ളിയിലെ സേവ്യേഴ്സ് റെസ്റ്റോറന്റ്, ഹോട്ടല്‍ ഹില്‍ട്ടണ്‍ എന്നിവയ്ക്ക് വേണ്ടി മാനേജിങ് പാര്‍ട്ട്ണര്‍ ഡി. രാജ്കുമാര് അഡ്വ. സുധി വാസുദേവന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. സംസ്ഥാന സര്‍ക്കാറിന് പുറമേ നികുതി സെക്രട്ടറി, എക്സൈസ് കമ്മീഷണര്‍, ബിവറേജസ് കോര്പ്പറേഷന് തുടങ്ങിയവര്‍ എതിര്‍കക്ഷികളാണ്.
Comments