ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വം. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന വി.എസിന്റെ നിലപാടാണ് കേന്ദ്ര നേതൃത്വം തള്ളിയത്. വിഷയത്തില്‍ സംസ്ഥാന നേതൃത്വം രണ്ടു തട്ടില്‍ നില്ക്കുന്ന സാഹചര്യത്തിലാണ് രാവിലെ അവയ്ലബിള് പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം മതിയെന്ന പൊതുധാരണയിലെത്തിയത്. സിബിഐ അന്വേഷണം എന്ന വിഷയത്തില്‍ വി.എസും ഔദ്യോഗിക നേതൃത്വവും ഭിന്ന നിലപാടില്‍ നില്ക്കുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ചേരുന്നുണ്ട്.
Comments