കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസനെ പരോക്ഷമായി പരിഹസിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ബ്ലോഗ്. കോഴ വിവാദങ്ങക്കെല്ലാം കാരണം ജോര്‍ജ് ആണെന്ന് തിങ്കളാഴ്ച ഹസന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ജോര്‍ജിന്റെ ബ്ലോഗ്. ഹസന് ഉച്ഛിഷ്ടഭോജിയായ ദേശാടനക്കിളിയാണെന്നാണ് ജോര്‍ജ് ബ്ലോഗിലൂടെ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ബ്ലോഗില്‍ ഹസന്റെ പേര് പരാമര്‍ശിക്കുന്നില്ല
ഉച്ഛിഷ്ടഭോജിയായ ദേശാടനക്കിളി നഞ്ചുകലക്കി വീണ്ടും സജീവമാകുന്നു എന്ന തലക്കെട്ടോടെയാണ് ബ്ലോഗ് എഴുതിയിരിക്കുന്നത്. ചാരക്കേസ് മെനഞ്ഞെടുക്കുന്നതില്‍ അന്ന് അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായ കേരള രാഷ്ട്രീയത്തിലെ ദേശാടനക്കളി വീണ്ടും സജീവമാവുകയാണ് എന്നാണ് ബ്ലോഗില്‍ പറയുന്നത്.
Comments