ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിസഭാ യോഗത്തിന്‍െറ ശിപാര്‍ശ അംഗീകരിച്ചാണു രാഷ്ട്രപതിയുടെ നടപടി. അടുത്ത വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.
സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ ബദല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാധ്യത ലെഫ്. ഗവര്‍ണര്‍ നജീബ് ജങ് തേടിയിരുന്നു. എന്നാല്‍, പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേതുടര്‍ന്ന് നിയമസഭ പിരിച്ചുവിടാന്‍ ലെഫ്. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുകയായിരുന്നു.
Comments