മുംബൈ: വിവാദ വെളിപ്പെടുത്തലുകളുള്ള ആത്മകഥയുടെ ആദ്യകോപ്പി സച്ചിന് തെന്‍ഡുല്‍ക്കര്‍ നല്‍കിയത് അമ്മക്ക്. തന്‍െറ ഫേസ്ബുക്ക് പേജിലൂടെയാണ് ക്രിക്കറ്റ് ഇതിഹാസം ഇക്കാര്യം അറിയിച്ചത്. പുസ്തകം നല്കുമ്പോള് അമ്മയുടെ മുഖത്തുണ്ടായ അഭിമാന ഭാവം അമൂല്യമായ നിമിഷമാണെന്ന് സച്ചിന് ഫോട്ടോയുടെ കൂടെ കുറിച്ചു.
'പ്ളെയിങ് ഇറ്റ് മൈ വേ' എന്ന പേരില്‍ പുറത്തിറങ്ങുന്ന ആത്മകഥയില്‍ മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പലിനെതിരെ സച്ചിന് വിമര്‍ശമുയര്‍ത്തുന്നുണ്ട്. രാഹുല്‍ ദ്രാവിഡിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റുന്നതിന് കൂട്ടുനില്ക്കാന് തന്നോട് ആവശ്യപ്പെട്ടു എന്ന് സച്ചിന് പറയുന്നു. പ്രകാശനം ചെയ്യും മുമ്പേ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ലക്ഷക്കണക്കിന് പേര് പുസ്തകം ഓണ്‍ലൈനില്‍ മുന്‍കൂറായി ബുക്ക് ചെയ്തിട്ടുണ്ട്.
നാളെ കൊച്ചിയിലാണ് പുസ്തകത്തിന്‍െറ പ്രകാശനം നടക്കുന്നത്. ചടങ്ങില്‍ സച്ചിന് പങ്കെടുക്കും. കേരളാ ബ്ളാസ്റ്റേഴ്സും എഫ്.സി ഗോവയും തമ്മിലുള്ള മത്സരത്തിനും കൂടിയായാണ് സച്ചിന് കൊച്ചിയിലെത്തുന്നത്.
Comments