സിറിയയില്‍ സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) 17 പേരെ തലയറുത്തുകൊലപ്പെടുത്തി. കിഴക്കന്‍ പ്രവിശ്യാ സംസ്ഥാനമായ ദൈര് അല്‍ സൂറില്‍ മൂന്നു ദിവസങ്ങളിലായാണ് കൊലപാതകപരമ്പര നടന്നത്. ഐ.എസിനെക്കുറിച്ചുള്ള വിവരങ്ങള്‍ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകങ്ങളെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് അറിയിച്ചു. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദൈര് അല്‍ സൂറിലെ വലിയൊരു ഭാഗം ഐ.എസിന്റെ നിയന്ത്രണത്തിലായിട്ടുണ്ട്. ഇവിടെ പ്രാദേശിക ഭരണകൂടവും ഐ.എസ് രൂപവല്‍ക്കരിച്ചിട്ടുണ്ട്.
Comments