ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ബ്രിസ്ബെയ്നില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മില്‍ കണ്ടത്. കൂടിക്കാഴ്ചക്കിടെ മെര്‍ക്കല്‍ പ്രധാനമന്ത്രിയെ ജര്‍മ്മനി സന്ദര്‍ശിക്കുവാന്‍ ക്ഷണിച്ചു. പ്രധാനമന്ത്രി ജര്‍മ്മനിയിലെത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതിന് സഹായിക്കുമെന്നും. സന്ദര്‍ശനത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും മെര്‍ക്കല്‍ പറഞ്ഞു.
Comments