അമേരിക്കയില്‍ പുനര്‍വിവാഹിതരുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം. ഇവിടെ നടക്കുന്ന വിവാഹങ്ങളില്‍ 40 ശതമാനവും പുനര്വിവാഹങ്ങളാണത്രെ. അതേസമയം പുതുതലമുറ വിവാഹത്തോടു വലിയ താത്പര്യം കാണിക്കുന്നതുമില്ല. പിഇഡബ്ല്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണു പുതിയ കണെ്ടത്തലുകള്‍. രണ്ടാംവിവാഹം കഴിക്കുന്നതില്‍ പുരുഷന്മാരാണു മുന്നില്‍. ഒരിക്കല്‍ വിവാഹിതരായ സ്ത്രീകളാകട്ടെ തനിച്ചു താമസിക്കാനാണു താത്പര്യപ്പെടുന്നത്. പുനര്‍വിവാഹിതരാകുന്ന പുരുഷന്മാര് തന്നേക്കാള്‍ 10 വയസെങ്കിലും കുറവുള്ള പങ്കാളിയെയാണു തേടുന്നത്.
Comments