ഭൂമിയുടെ ന്യായവില തിങ്കളാഴ്ച മുതല്‍ അമ്പത് ശതമാനം കൂടും. വെള്ളിയാഴ്ച നികുതിവകുപ്പ് ഇറക്കിയ വിജ്ഞാപനത്തിലൂടെയാണ് ഇത് നിലവില്‍വരുന്നത്. ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന് എന്നീ ഇനങ്ങളില്‍ നല്‍കേണ്ട തുകയിലും വന്‍തോതില്‍ വര്‍ധനയുണ്ടാകും. 500 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി.
ഒക്ടോബര്‍ ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.എന്നാല്‍, നികുതിവര്‍ധനയ്ക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങളെതുടര്ന്ന് ഭൂമിയുടെ ന്യായവില കൂട്ടുന്നത് തത്ക്കാലം നിര്‍ത്തിവെയ്ക്കുകയായിരുന്നു. കുടുംബവസ്തു കൈമാറ്റത്തിന് നികുതി കൂട്ടിയതിനെ തുടര്‍ന്ന് ജനങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പും ഇതിന് കാരണമായിരുന്നു.
Comments