കെ.എസ്.ആര്.ടി.സി എന്ന ചുരുക്കപേര് ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനിലൂടെ കര്‍ണാടക സ്വന്തമാക്കിയതിനെതിരെ കേരളം നിയമനടപടിക്ക്. ട്രേഡ് മാര്‍ക്ക് കേരളത്തിന് നല്‍കിയില്ളെങ്കില്‍ ദേശീയ ട്രേഡ്മാര്‍ക്ക് രജിസ്ട്രിയെ സമീപിക്കുമെന്ന് കെ.എസ്.ആര്.ടി.സി എം.ഡി ആന്‍്റണി ചാക്കോ അറിയിച്ചു. രജിസ്ട്രിയില്‍ നിന്നും അനുകൂലമായ നടപടിയുണ്ടായില്ളെങ്കില്‍ കോടതിയെ സമീപിക്കാനാണ് കെ.എസ്.ആര്.ടി.സി ആലോചിക്കുന്നത്. കര്‍ണാടകയേക്കാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളം ഇതേ പേരില്‍ ബസ് സര്‍വീസ് തുടങ്ങിയതും കേരളം ചൂണ്ടികാട്ടും.
കഴിഞ്ഞ ദിവസം കേരളം കെ.എസ്.ആര്.ടി.സി എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ കര്‍ണാടക കത്ത് അയച്ചിരുന്നു. കേരളവും കര്‍ണാടകയും ബസ് സര്‍വീസുകള്‍ക്ക് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍പോര്‍ട്ട് കോര്പറേഷന്, കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍പോര്‍ട്ട് കോര്പറേഷന് എന്നിങ്ങനെ (കെ.എസ്.ആര്.ടി.സി) സമാന പേരുകള്‍ ഉപയോഗിക്കുന്നതാണ് കര്‍ണാടകയുടെ നടപടിക്ക് കാരണം.
Comments