തിരുവനന്തപുരം: ചുംബനസമരത്തെ എതിര്‍ത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്ത്. ഭാര്യയും ഭര്‍ത്താവും മുറിയില്‍ കാട്ടുന്നത് തെരുവില്‍ കാണിച്ചാല്‍ ജനം അംഗീകരിക്കില്ലെന്ന് പിണറായി പറഞ്ഞു.
സദാചാര പൊലീസിനെതിരെയുള്ള സമരരീതി ഇതാണോയെന്ന് പിണറായി ചോദിച്ചു. സമരരീതിയില്‍ മാറ്റം വേണോയെന്ന് സംഘാടകര്‍ തന്നെ ചിന്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ചുംബന സമരത്തിനെതിരായ പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.
Comments