മന്ത്രിമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണത്തിന്‍െറ തെളിവുകള്‍ കെ.ബി ഗണേഷ്കുമാര് പുറത്തുവിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഗണേഷിന്‍െറ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി അന്വേഷിക്കണം. യു.ഡി.എഫ് മന്ത്രിസഭ അഴിമതിയാരോപണങ്ങളില്‍ പെട്ടിരിക്കുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ചയാണ് പൊതുമരാമത്ത് വകുപ്പിനെതിരെ കെ.ബി. ഗണേഷ്കുമാര് നിയമസഭയില്‍ അഴിമതിയാരോപിച്ചത്. മറ്റൊരു മന്ത്രിയുടെ വകുപ്പിനെതിരെയും തെളിവുകളുണ്ടെന്ന് പറഞ്ഞ ഗണേഷ്, എന്നാല്‍ മന്ത്രിയുടെ പേര് പുറത്തുവിട്ടിരുന്നില്ല.
Comments