ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുവദിച്ചാല്‍ ഐ.പി.എല്‍ ഗവേര്‍ണിംഗ് കമ്മിറ്റി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് എന്‍. ശ്രീനിവാസന്. സുപ്രീംകോടതിയോടാണ് ശ്രീനിവാസന് ഇക്കാര്യം അറിയിച്ചത്.
ശ്രീനിവാസന്‍െറ മരുമകന് ഗുരുനാഥ് മെയ്യപ്പനെതിരെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. വിഷയം നിരീക്ഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജിമാരുടെ രണ്ടംഗ കമ്മിറ്റി രൂപീകരിക്കാനും കോടതി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
ക്രിക്കറ്റ് ഭരണരംഗത്തുനിന്നും പുറത്തായശേഷവും ശ്രീനിവാസന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍െറ യോഗത്തില്‍ പങ്കെടുത്തത് കോടതി എതിര്‍ത്തു. യോഗത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് ശ്രീനിവാസന് അംഗീകരിച്ചു.
Comments