ഔദ്യോഗിക സന്ദര്‍ശനത്തിനായി മാഹിയിലെത്തിയ മുഖ്യമന്ത്രി എന്‍.രംഗസ്വാമിക്ക് മുമ്പില്‍ പരാതിപ്രളയം. കേരളത്തിലെ മദ്യഷാപ്പ് അവധിദിവസങ്ങളില്‍ മാഹിയിലും മദ്യഷാപ്പുകള്‍ക്ക് അവധി നല്‍കണമെന്ന സി.പി.എം., ഡി.വൈ.എഫ്.ഐ. നേതാക്കളുടെ നിവേദനത്തിന് അത് പ്രയാസമാണെന്ന് മുഖ്യമന്ത്രി മറുപടി നല്കി. കേരളത്തിലെ അവധി ദിവസങ്ങളില്‍ മാഹിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും വര്‍ധിച്ചുവരികയാണെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. എന്നാല്‍, മാഹിയില്‍ ഇതംഗീകരിച്ചാല്‍ പുതുച്ചേരിയിലും ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവരുമെന്ന മറുപടിയാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്.
Comments