You are Here : Home / News Plus

ശ്രീലങ്കന്‍ സേന 27 തമിഴ് മത്സ്യതൊഴിലാളികളെ അറസ്റ്റുചെയ്തു

Text Size  

Story Dated: Thursday, December 11, 2014 07:22 hrs UTC

രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള 27 മത്സ്യബന്ധനതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തു. തഞ്ചാവൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് ഞായറാഴ്ച രാത്രി അറസ്റ്റിലായത്. തൊഴിലാളികളുടെ ബോട്ടുകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും നാവികസേന പിടിച്ചെടുത്തു. പിടിച്ചെടുത്ത വലകള്‍ നാവികര്‍ നശിപ്പിച്ചതായി തമിഴ്നാട് ഫിഷറീസ് വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ പറഞ്ഞു. കങ്കേശന്‍തുറൈ നാവിക ബേസില്‍ എത്തിച്ച ഇവരെ തിങ്കളാഴ്ച രാവിലെ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘനത്തിന്‍്റെ പേരില്‍ തമിഴ് മത്സ്യബന്ധനതൊഴിലാളികളെ അറസ്റ്റു ചെയ്യുന്നത് പതിവാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് നാഗപട്ടണം, തിരുവരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടെ എന്നിവടങ്ങളിലെ തൊഴിലാളികള്‍ അനിശ്ചിതകാലത്തേക്ക് മത്സ്യബന്ധനം നിര്‍ത്തിവെച്ചതായി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.