ട്വിറ്ററിനെ കടത്തിവെട്ടി ഇന്‍സ്റ്റാഗ്രാം
Text Size
Story Dated: Thursday, December 11, 2014 04:59 hrs UTC
ന്യൂയോര്‍ക്: ഫോട്ടോ ഷെയറിങ് വെബ്സൈറ്റായ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ എണ്ണത്തില്‍ ട്വിറ്ററിനെ കടത്തിവെട്ടി. ഓരോ മാസവും 30 കോടി പേര് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകള്‍ ഉദ്ധരിച്ച് കമ്പനി വൃത്തങ്ങള്‍ അവകാശപ്പെട്ടു. ട്വിറ്ററിന് പ്രതിമാസം 28.4 കോടി ഉപഭോക്താക്കളാണുള്ളത്. ഒമ്പതുമാസം മുമ്പാണ് ഇന്‍സ്റ്റാഗ്രാം സ്ഥാപിച്ചത്.
ട്വിറ്ററിന് മാര്‍ച്ചിന് ശേഷം 3.8 കോടി പേരെ അധികം ലഭിച്ചെങ്കില്‍ ഇന്‍സ്റ്റാഗ്രാമിന് 10 കോടി ഉപഭോക്താക്കളെയാണ് കൂടുതല്‍ ലഭിച്ചത്.
Comments