കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. ചലച്ചിത്രമേളയുടെ ഉദ്ഘാടനം വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷനാകും. സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് , മന്ത്രി വി.എസ്. ശിവകുമാര്‍, എം.എല്‍.എ.മാരയ കെ.മുരളീധരന്, എം.എ. ബേബി, മേയര്‍ കെ. ചന്ദ്രിക, ചലച്ചിത്ര-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചിത്രമായ ഡാന്‍സിങ് അറബ്സിലെ നടന് തൗഫിക് ബാറോ പങ്കെടുക്കും. തുടര്‍ന്ന് നിശാഗന്ധിയിലെ ഓപ്പണ്‍ തിയേറ്ററില്‍ ഇറാന് റിക്ലൂസ് സംവിധാനം ചെയ്ത 'ഡാന്‍സിങ് അറബ്സ്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇതേസമയം കൈരളി തിയേറ്ററിലും ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. മേളയുടെ സിഗ്നേച്ചര്‍ ഫിലിമിന്റെ ആദ്യപ്രദര്‍ശനവും നടക്കും.
Comments