ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ന്റെ വിവരങ്ങളറിയാന്‍ 17,000 ലേറെപ്പേര്‍ പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബെംഗളൂരു സ്വദേശിയായ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവെന്ന് വെളിപ്പെടുത്തല്‍.ബ്രിട്ടനിലെ 'ചാനല്‍ ഫോര്‍ ന്യൂസാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ യുവാക്കളെ ഓണ്‍ലൈന്‍വഴി ഭീകര സംഘനടയിലെത്തിക്കുന്നതിന് പിന്നില്‍ 'മെഹ്ദി' എന്നപേരില്‍ അറിയപ്പെടുന്ന ഈ ബെംഗളൂരു സ്വദേശിയാണെന്ന് 'ചാനല്‍ ഫോര്‍' റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഷാമി വിറ്റ്നെസ്' എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇയാള്‍ ഭീകരസംഘടനയ്ക്കുവേണ്ടി ട്വീറ്റ് ചെയ്യുന്നത് എന്നാണ് വെളിപ്പെടുത്തല്‍. 17,700 പേര് ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നു.വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ 'ഷാമി വിറ്റ്നെസ്' എന്നുപേരുള്ള ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. ഭീകരരും ഐ എസ് അനുകൂലികളും തമ്മിലുള്ള ആശയവിനിമയത്തിനുള്ള മുഖ്യഉപാധി ആയിരുന്നു ഈ ട്വിറ്റര്‍ അക്കൗണ്ട്.
Comments