ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയുമായ മദന്‍ മിത്രയെ സി.ബി.ഐ ചോദ്യം ചെയ്തു.
നവംബര്‍ 18 ന് ഹാജരാവാന്‍ സി.ബി.ഐ നിര്‍ദേശിച്ചിരുന്നെങ്കിലും ആരോഗ്യ കാരണങ്ങള്‍ സൂചിപ്പിച്ച് മദന്‍ മിത്ര ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രിയിലാണെന്ന് സി.ബി.ഐ യെ അറിയിക്കുകയായിരുന്നു. തട്ടിപ്പുമായി ബന്ധമില്ളെന്ന് വ്യക്തമാക്കിയ മദന്‍ മിത്ര ഏത് ഏജന്‍സിയുടെയും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മദന്‍ മിത്രുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാക്കളും രാജ്യസഭാംഗങ്ങളുമായ കുനാല്‍ ഘോഷും സ്രിന്‍ജോയ് ബോസും ജയിലിലാണ്.
Comments