അയോധ്യയില്‍ രാമക്ഷേത്രം എത്രയുംവേഗം നിര്‍മ്മിക്കണമെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കിന്റെ പ്രസ്താവന വിവാദത്തില്‍. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണിതെന്നും എത്രയും വേഗം ആഗ്രഹം സാക്ഷാത്കരിക്കണമെന്നും അയോധ്യയ്ക്ക് സമീപമുള്ള ഫൈസാബാദിലെ അവാധ് യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ റാം നായിക് പറഞ്ഞു.
ചടങ്ങിനുശേഷം മാധ്യമ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോള്‍ റാം നായിക് പ്രസ്താവന ആവര്‍ത്തിച്ചു. പ്രസ്താവനക്കെതിരെ സമാജ് വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ഗവര്‍ണര്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ പാര്‍ലമെന്റ് നടപടികള്‍ സമാധാനപരമായി മുന്നോട്ടുകൊണ്ടുപോവുക എളുപ്പമാവില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയാന് പറഞ്ഞു.
Comments