രാജ്യത്തെ എല്ലാ എല്‍.പി.ജി ഉപഭോക്താക്കള്‍ക്കും ഇന്ന് മുതല്‍ സബ്സിഡി പണം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് ലഭിക്കും. പഹല്‍ (പ്രത്യക്ഷ് ഹന്സ്തന്തരിത് ലാഭ്) എന്ന് ഇപ്പോള്‍ പുനര്‍നാമകരണം ചെയ്ത ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീമില്‍ ചേര്‍ന്ന് ആദ്യ ബുക്കിങ് നടത്തുന്ന ഉടന്‍ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ 568 രൂപ നിക്ഷേപിക്കും. ഈ പണം ഉപയോഗിച്ച് 14.2 കിലോയുടെ എല്‍.പി.ജി സിലിണ്ടര്‍ വിപണി വിലയില്‍ വാങ്ങാം.
നിലവില്‍ ഡല്‍ഹിയില്‍ സബ്സിഡി സിലിണ്ടറിന് 417 രൂപയും വിപണി വില 752 രൂപയുമാണ്. മറ്റു പ്രദേശങ്ങളില്‍ നികുതിക്ക് അനുസൃതമായി വിലയില്‍ വ്യത്യാസം വരും. 2013 ജൂണില്‍ മുന്‍ യു.പി.എ സര്‍ക്കാറാണ് ഈ പദ്ധതിക്ക് രൂപംനല്കിയത്. എന്നാല്‍, കോടതി ഉത്തരവിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം പദ്ധതി നിര്‍ത്തിവച്ചു. തുടര്‍ന്ന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും വേണമെന്ന നിബന്ധന ഒഴിവാക്കി പരിഷ്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
Comments