ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. മനോജ്, ഷബിത്ത് എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഇവര്‍ കേസിലെ 15,16 പ്രതികളാണ്. ഇതോടെ സംഭവത്തില്‍ നേരിട്ട് പങ്കുള്ള എല്ലാ പ്രതികളും പിടിയിലായി. 2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂര്‍ സ്വദേശി മനോജിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മനോജ് സഞ്ചരിച്ചിരുന്ന വാനിനു നേരെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Comments