ചൈനയിലെ ഷാങായ് നഗരത്തില്‍ പുതുവത്സര പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേര് മരിച്ചു. 43 ഓളം പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ നദീതടപ്രദേശമായ ബണ്ടിലെ ചെന്‍ യി സ്ക്വയറില്‍ സംഘടിപ്പിച്ച പുതുവത്സര പരിപാടിക്കിടെയാണ് അപകടം നടന്നത്. ആയിരക്കണക്കിന് ആളുകളാണ് പുതുവത്സര പരിപാടിയില്‍ പങ്കെടുത്തത്. അര്‍ധരാത്രി ആരംഭിച്ച പരിപാടിക്കിടെ പെട്ടന്ന് തിരക്കുണ്ടാവുകയായിരുന്നു. സ്ക്വയറില്‍ തിരക്കേറിയതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നു. പരിക്കേറ്റവില്‍ ഏറെയും വിദ്യാര്‍ഥികളാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സിറ്റി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments