ബംഗളൂരു: രാജ്യത്തിന്‍െറ സമഗ്ര വികസനം മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്‍െറ അജണ്ടയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഘര്‍ വാപസിയുടെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. നിര്‍ബന്ധ മതപരിവര്‍ത്തനം സംബന്ധിച്ച് രാജ്യത്തെവിടെയും പരാതികളില്ലെന്നും അമിത് ഷാ പറഞ്ഞു.
അഴിമതിയും ദുര്‍ഭരണവുമാണ് കോണ്‍ഗ്രസിന്‍െറ മുഖമുദ്രയെന്നും കര്‍ണാടകയില്‍ ക്രമസമാധാനം തകര്‍ന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഗോവധ നിരോധ നിയമം പിന്‍വലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന്‍െറ വര്‍ഗീയ രാഷ്ട്രീയത്തിന്‍െറ തെളിവാണ്. സാമ്പത്തിക വളര്‍ച്ച 10 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്ക് കൂപ്പുകുത്തി.
സംസ്ഥാനത്ത് പാര്‍ട്ടിയുടെ അംഗത്വ വിതരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. ഒരു കോടി അംഗങ്ങളെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. നിലവില്‍ 25 ലക്ഷം പേര് അംഗങ്ങളായിട്ടുണ്ട്. വരുന്ന മാര്‍ച്ചോടെ പാര്‍ട്ടിയുടെ അംഗത്വം ഒരു കോടി പിന്നിടുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തതിനുശേഷം ആദ്യമായി ബംഗളൂരുവിലെത്തിയതായിരുന്നു അദ്ദേഹം.
Comments