ഡി.എം.കെ നേതാവ് കരുണാനിധിയെ വീണ്ടും പാര്‍ട്ടി പ്രസിഡന്റായി ജനറല്‍ കൗണ്‍സില്‍ തെരഞ്ഞടുത്തു. ഇത് പതിനൊന്നാം തവണയാണ് അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കെ. അന്‍പഴകനെ ജനറല്‍ സെക്രട്ടറിയായും എം.കെ സ്റ്റാലിനെ ട്രഷററായും വിണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. പാര്‍ട്ടി എം.പി കനിമൊഴിയാണ് പാര്‍ട്ടിയുടെ വനിതാ വ ിഭാഗം സെക്രട്ടറി.
മുന്‍ മന്ത്രിയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ദുരൈമുരുഗനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. കൂടാതെ മുന്‍ മന്ത്രിമാരായിരുന്ന സുബ്ബുലക്ഷ്മി ജഗദീഷന്, എസ്.പി സര്‍ഗുണ പാണ്ഡ്യന്, വി.പി ദുരൈ സാമി, ഐ. പെരിയസാമി എന്നിവരെ ഡെപ്യൂട്ടി ജനറല്മാരായും തെരഞ്ഞെടുത്തു.
Comments