ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മൈത്രിപാല സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. സിരിസേനയുമായി സംസാരിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
വികസന പ്രവര്‍ത്തനങ്ങളിലും സമാധാനം നിലനിര്‍ത്തുന്നതിലും നല്ല അയല്‍ക്കാരനും സുഹൃത്തും എന്ന നിലയില്‍ ശ്രീലങ്കക്ക് ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. സമാധാനപരമായും ജനാധിപത്യപരമായും തെരഞ്ഞെടുപ്പില്‍ പങ്കാളികളായ ശ്രീലങ്കയിലെ ജനങ്ങളെയും മോദി അഭിനന്ദിച്ചു.
Comments