You are Here : Home / News Plus

തരൂരിനെ ഉടന്‍ ചോദ്യം ചെയ്യില്ല

Text Size  

Story Dated: Monday, January 12, 2015 08:26 hrs UTC

സുനന്ദ പുഷ്‌കര്‍ കൊലപാതകക്കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിനെ ഡല്‍ഹി പോലീസ് ഉടന്‍ ചോദ്യംചെയ്യില്ല.

ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട മറ്റെല്ലാവരില്‍നിന്നും മൊഴിയെടുത്തശേഷം മാത്രം തരൂരിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ പരിപാടി. ആയുര്‍വേദ ചികിത്സ കഴിഞ്ഞ് തരൂര്‍ ഞായറാഴ്ച ഡല്‍ഹിയില്‍ മടങ്ങിയെത്തി. വിമാനത്താവളത്തിലും ഔദ്യോഗികവസതിയിലും കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. പറയാനുള്ളതെല്ലാം കേരളത്തില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി.

ഇതിനിടെ, സുനന്ദ മരിച്ച ദിവസം ഡല്‍ഹി ചാണക്യപുരിയിലെ ഹോട്ടല്‍ ലീലാ പാലസില്‍ ഉണ്ടായിരുന്ന സഞ്ജയ് ദിവാനെന്ന വ്യവസായിയിലേക്ക് പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നു. പശ്ചിമാഫ്രിക്കന്‍ തീരത്തുനിന്ന് 570 കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ 'കേപ്പ് വേര്‍ഡെ' എന്ന കൊച്ചുരാജ്യത്തിന്റെ ഡല്‍ഹിയിലെ ഓണററി കോണ്‍സല്‍ ജനറലാണ് സഞ്ജയ് ദിവാന്‍. തരൂരിന്റെയും സുനന്ദയുടെയും സുഹൃത്തായിരുന്നു ഇദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.