You are Here : Home / News Plus

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്

Text Size  

Story Dated: Monday, January 12, 2015 05:23 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഫെബ്രുവരി 7 ന് നടക്കും. ഫെബ്രുവരി 10 ന് ഫലം പ്രഖ്യാപിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് അറിയിച്ചു. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതികള്‍ പ്രഖ്യാപിച്ചത്.
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന്‍െറ കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ജനുവരി 14 ന് പുറപ്പെടുവിക്കും. ജനുവരി 21 വരെ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 24 ആണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന എ.എ.പി സര്‍ക്കാര്‍ കോണ്‍ഗ്രസിന്‍െറ പുറത്തു നിന്നുള്ള പിന്തുണയോടെയാണ് 49 ദിവസം അധികാരത്തിലിരുന്നത്. ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അരവിന്ദ് കെജ്രിവാളിന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് 28 ഉം കോണ്‍ഗ്രസിന് 8 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. ബി.ജെ.പി 31 സീറ്റ് നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.