ബാര്‍കോഴക്കേസില്‍ ബിജു രമേശ് തെളിവു നല്കട്ടെയെന്ന് ധനമന്ത്രി കെ.എം മാണി. തെളിവുകള്‍ നല്‍കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന സമരത്തില്‍ അങ്കലാപ്പില്ല. പ്രതിപക്ഷം സമരം ചെയ്തില്ളെങ്കിലെ അത്ഭുതമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന് ബാറുടമകള്‍ വെളിപ്പെടുത്തുന്ന ശബ്ദ രേഖ ബിജു രമേശ് ഇന്ന് വിജിലന്‍സിന് കൈമാറുമെന്ന് അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആര്. ബാലകൃഷ്ണപിള്ളയെ യു.ഡി.എഫില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
Comments