അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശന വേളയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്താന്‍ ആഹ്വാനം. ഐ.എസ് തീവ്രവാദികള്‍ക്കൊപ്പം ചേരാന്‍ ഇറാഖിലേക്ക് പോയ താനെ സ്വദേശിയായ യുവാവിന്‍േറതെന്ന് കരുതുന്ന ട്വിറ്റര്‍ സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്. തിങ്കളാഴ്ച രാത്രിയാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ‘അല്ലാഹുവിന്‍െറ ശത്രുവായ ഒബാമ ഇന്ത്യയിലേക്ക് വരുന്നു. ഇന്ത്യന്‍ മുസ്ലിംകള് രാസവസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരാണ്. ഒരു കെമിക്കല്‍ കാര്‍ ബോംബ് നല്ലൊരു ആശയമായിരിക്കും’ -ഇങ്ങനെയാണ് ട്വിറ്ററില്‍ വന്ന സന്ദേശം.
ഇറാഖിലേക്ക് പോയ താനെ സ്വദേശികളിലൊരാളാണ് ട്വിറ്റര്‍ സന്ദേശത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വൃത്തങ്ങള്‍ പറഞ്ഞു. ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തയാളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വിശദാംശങ്ങള്‍ തേടി അമേരിക്കന്‍ അധികൃതരെ സമീപിക്കുമെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ് ബസ്സി പറഞ്ഞു.
Comments