ഓഹരി വിപണികളില്‍ റെക്കോഡ് കുതിപ്പ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 29,000 ഭേദിച്ചു. 124.02 പോയിന്റ് ഉയര്‍ന്നാണ് സെന്‍സസ് റെക്കോര്ഡിലത്തെിയത്. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 25.15 പോയിന്റ് നേട്ടത്തില്‍ 8,754.65 ല്‍ എത്തി.
1326 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 844 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, ലോണ്‍ എനര്‍ജി, ഏഷ്യന്‍ പെയിന്‍്റ്സ്, ഒ.എന്‍.ജി.സി, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്, ഭാരത് ഫോര്‍ജ്, സണ്‍ ഫാര്‍മ, ഐ.ടി.സി തുടങ്ങിയവ നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍, ഐ.എന്‍.ജി വൈശ്യ, സണ്‍ ടിവി, എച്ച്.സി.എല്‍ ടെക്, എ.എം.ഡി.സി, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ നഷ്ടത്തിലാണ് തുടരുന്നത്.
Comments